കൊച്ചി: രമേശ് ചെന്നിത്തലയ്ക്ക് ഫോണ്‍ നല്‍കിയെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പ്രതിപക്ഷ നേതാവിന്റ ഓഫീസ്. ഫോണ്‍ കൈപ്പറ്റിയിട്ടല്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ പ്രതികരണം.
യൂണിടാക് എംഡി സന്തോഷ് ഈപ്പന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ വാങ്ങിയ നല്കിയ കാര്യം വെളിപ്പെടുത്തിയത്. സ്വപ്ന ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങിയെന്നും ഇതിലൊന്ന് ചെന്നിത്തലയ്ക്ക് നല്‍കിയെന്നുമാണ് സന്തോഷ് ഈപ്പന് ഹര്‍ജിയില്‍ പറയുന്നത്. ഫോണ്‍ വാങ്ങിയതിന്റെ ബില്‍ കോടതിക്ക് കൈമാറി.
യുഎഇ നാഷണല്‍ ഡേ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കാനാണ് ഫോണ്‍ എന്നാണ് സ്വപ്ന പറഞ്ഞത്. 2019 ഡിസംബര്‍ രണ്ടിന് നടന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. ഈ ചടങ്ങില്‍ വെച്ചാണ് ഫോണ്‍ കൈമാറിയതെന്ന് സന്തോഷ് ഈപ്പന് പറയുന്നു. നവംബര്‍ 29 നാണ് കൊച്ചിയിലെ ഷോപ്പിങ് സെന്ററില്‍ നിന്ന് ഫോണ്‍ വാങ്ങിയത്.