കൊച്ചി: എറണാകുളം പനമ്പള്ളി നഗറില്‍ കുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്ന് എറിഞ്ഞ് കൊലപെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ യുവാവ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ത്യശൂര്‍ സ്വദേശിയും ഡാന്‍സ് കൊറിയോഗ്രഫറുമായ റഫീഖ് മൊയ്തീനാണ് ഹര്‍ജി നല്‍കിയത്. തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നും പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പങ്കാളി താനല്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. സെഷന്‍സ് കോടതി നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
78 Less than a minute