BREAKINGNATIONAL

9 വയസുകാരന് ബ്രെയിന്‍ ട്യൂമര്‍, ഒറ്റ ദിവസത്തേക്ക് ഐപിഎസ്സ് ഓഫീസറാക്കി ആഗ്രഹം നടത്തിക്കൊടുത്ത് ഉദ്യോഗസ്ഥര്‍

കുട്ടികള്‍ക്ക് അവരുടെ ഉള്ളില്‍ പലവിധ മോഹങ്ങളും കാണും. വലുതാകുമ്പോള്‍ ഡോക്ടറാകണം, എഞ്ചിനീയറാകണം, ചിത്രകാരനാകണം, സിനിമാനടനോ നടിയോ ആകണം, ഐഎഎസ്, ഐപിഎസ് ഉദ്യോ?ഗസ്ഥരാകണം എന്നിങ്ങനെ പോകുമത്. അതുപോലെ, വാരണാസിയില്‍ നിന്നുള്ള ഒരു ഒമ്പത് വയസുകാരന്റെ ആ?ഗ്രഹം ഭാവിയില്‍ ഒരു ഐപിഎസ്സുകാരനാകണം എന്നായിരുന്നു.
എന്നാല്‍, ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ഉത്തര്‍പ്രദേശിലെ മഹാമന കാന്‍സര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് രണ്‍വീര്‍ ഭാരതി എന്ന കുട്ടി. ഒരു ഐപിഎസ്സ് ഓഫീസറാവണം എന്നതായിരുന്നു അവന്റെ സ്വപ്നം. ഇത് മനസിലാക്കിയ ഉദ്യോ?ഗസ്ഥര്‍ ഒരുദിവസത്തേക്ക് അവനെ ഐപിഎസ് ഉദ്യോ?ഗസ്ഥനാക്കിയിരിക്കുകയാണ്. എഡിജി സോണ്‍ വാരണാസി എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) ഇതിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാര്‍ട്ട്മെന്റ് മുന്‍കൈയെടുത്താണ് രണ്‍വീറിനെ ഒരു ദിവസത്തേക്ക് ഐപിഎസ് ഓഫീസറാക്കിയത്.
‘വാരണാസിയിലെ മഹാമന കാന്‍സര്‍ ഹോസ്പിറ്റലില്‍ ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലാണ് 9 വയസുകാരനായ രണ്‍വീര്‍ ഭാരതി. അത്തരമൊരു സാഹചര്യത്തില്‍, ഒരു ഐപിഎസ് ഓഫീസറാകാനുള്ള തന്റെ ആ?ഗ്രഹം അവന്‍ പ്രകടിപ്പിച്ചു. വാരണാസി എഡിജി ഓഫീസില്‍ വച്ചാണ് കുട്ടിയുടെ ആഗ്രഹം നിറവേറ്റിയത്’ എന്ന് ട്വീറ്റില്‍ പറഞ്ഞിരിക്കുന്നു.
ചിത്രങ്ങളില്‍ രണ്‍വീര്‍ യൂണിഫോം ധരിച്ച് ഒരു ക്യാബിനില്‍ ഇരിക്കുന്നത് കാണാം. അവന് ചുറ്റും പൊലീസിലെ ഉന്നതരായ മറ്റ് ഉദ്യോ?ഗസ്ഥരും നില്‍ക്കുന്നത് കാണാം. ഓഫീസര്‍മാരില്‍ ചിലര്‍ അവനൊപ്പം ചിത്രങ്ങള്‍ പകര്‍ത്തുന്നതും ചിലര്‍ കൈപിടിച്ച് കുലുക്കുന്നതും മറ്റ് ചിലര്‍ അവനെ സല്യൂട്ട് ചെയ്യുന്നതും കാണാം. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ തയ്യാറായ ഉദ്യോഗസ്ഥരെ മിക്കവരും അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button