കൊല്ലം: കൊല്ലത്ത് 8 വയസുകാരിയെ ലൈംഗികമായി ആക്രമിച്ച പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. പത്തനാപുരം സ്വദേശി ഹമീദിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി അതിജീവിതയെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസടുത്ത പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പിടികൂടി. ഏഴ് ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ കാലയളവ് മുഴുവന്‍ പ്രതി റിമാന്‍ഡിലായിരുന്നു.
1,112 Less than a minute