KERALALATESTLOCAL NEWSPATHANAMTHITTA

തിരുവല്ലയില്‍ പതിനഞ്ചുകാരിയായ മകളെ നിരന്തരം ലൈംഗിക പീഡിനത്തിന് ഇരയാക്കി; പിതാവ് അറസ്റ്റില്‍

 


പത്തനംതിട്ട: തിരുവല്ല പുളിക്കീഴില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവ് അറസ്റ്റില്‍. മാതാവ് വിദേശത്ത് ജോലിചെയ്തിരുന്ന സമയത്താണ് 15 വയസുള്ള മകളെ ഇയാള്‍ പീഡനത്തിനിരയാക്കിയിരുന്നത്. മാതാവ് വിദേശത്തായിരുന്നതിനാല്‍ വീട്ടില്‍ പിതാവും പീഡനത്തിരയായ പെണ്‍കുട്ടിയും ഇളയ സഹോദരനും മാത്രമാണുണ്ടായിരുന്നത്.

ജോലികഴിഞ്ഞ് മദ്യപിച്ചെത്തുന്ന പ്രതി പലദിവസങ്ങളിലും പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കൊവിഡ് കാലത്ത് നാട്ടിലെത്തിയ പെണ്‍കുട്ടിയുടെ മാതാവ് നിരീക്ഷണ കാലാവധിക്കുശേഷം പത്തനംതിട്ടയിലെ ഒരു വീട്ടില്‍ ഇപ്പോള്‍ ജോലി ചെയ്യുകയാണ്.

ഇതിനിടെ കഴിഞ്ഞ ദിവസം ഫോണ്‍ വിളിക്കുന്നതുമായി ബന്ധപ്പെട്ട പെണ്‍കുട്ടിയും പിതാവും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് മാതാവിനൊപ്പം എത്തി പുളിക്കീഴ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പലതവണ പീഡനത്തിനിരയായതായി തെളിഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker