NATIONALLATEST

കൊടും ശൈത്യത്തില്‍ കുടുങ്ങിയ ചൈനീസ് പൗരന്മാര്‍ക്ക് മനുഷ്യത്വത്തിന്റെ കൈസഹായവുമായി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: വടക്കന്‍ സിക്കിമില്‍ ഇന്ത്യചൈന അതിര്‍ത്തിക്ക് സമീപം വാഹനം തകരാറിലായി കുടുങ്ങിയ ചൈനീസ് പൗരന്മാര്‍ക്ക് സഹായവുമായി ഇന്ത്യന്‍ സൈന്യം. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘത്തിനാണ് സൈനികര്‍ സഹായവുമായെത്തിയത്.
സമുദ്രനിരപ്പില്‍ നിന്നും 17,500 അടി ഉയരത്തിലുള്ള പീഠഭൂമിയില്‍ വെച്ചാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന സംഘത്തിന് വഴിതെറ്റിയത്. പൂജ്യം ഡിഗ്രിക്കും താഴെ കൊടും ശൈത്യമുള്ള ഇവര്‍ക്ക് സൈന്യം വൈദ്യസഹായവും ഭക്ഷണവും വെള്ളവും പുതപ്പും നല്‍കി. വാഹനം ശരിയാക്കാനും സൈനികര്‍ സഹായിച്ചു.
യഥാസമയം സഹായം നല്‍കിയ ഇന്ത്യന്‍ സൈനികര്‍ക്ക് നന്ദിപറഞ്ഞതിനു ശേഷമാണ് ചൈനീസ് പൗരന്മാര്‍ മടങ്ങിയത്. സൈന്യം തന്നെയാണ് ഇക്കാര്യം പ്രസ്താവനയില്‍ പുറത്തുവിട്ടത്. ചൈനീസ് പൗരന്മാര്‍ക്ക് സഹായം നല്‍കുന്നതിന്റെ ചിത്രങ്ങളും സേന പുറത്തുവിട്ടിരുന്നു.

Related Articles

Back to top button