BREAKINGINTERNATIONALWORLD

ഇങ്ങനെ പണിയെടുക്കാന്‍ വയ്യ, ‘പക്ഷി’കളായി മാറി ചൈനയിലെ യുവാക്കള്‍, പുതിയ ട്രെന്‍ഡിങ്ങനെ

രാവിലെ എഴുന്നേല്‍ക്കുന്നു. 9 മണിക്ക് ജോലി സ്ഥലത്തെത്തിക്കഴിഞ്ഞാല്‍ രാത്രി 9 മണി വരെ പണിയോട് പണി. ഇതില്‍ നിന്നും ഒരു മാറ്റവുമില്ല. ആഴ്ചയില്‍ ആറുദിവസവും ഇങ്ങനെ തന്നെ. ആര്‍ക്കായാലും മടുത്തുപോകും അല്ലേ
ചൈനയിലെ മിക്ക ഓഫീസുകളിലും ഇതാണത്രെ സ്ഥിതി. സ്‌കൂളില്‍ വച്ചും വീട്ടില്‍ വച്ചും കുട്ടികള്‍ക്ക് അമിതസമ്മര്‍ദ്ദം നല്‍കി ജോലിക്കാരാനാക്കാനും പണക്കാരാക്കാനും വെമ്പുന്ന മാതാപിതാക്കളും അവിടെയുണ്ട്. എന്തായാലും, ചൈനയിലെ യുവാക്കള്‍ക്ക് ഇത് മടുത്തു എന്നാണ് പുതിയൊരു ട്രെന്‍ഡ് പറയുന്നത്.
ഈ ട്രെന്‍ഡ് പ്രകാരം യുവാക്കള്‍ പക്ഷികളെ പോലെ ജീവിക്കാനാണത്രെ ആഗ്രഹിക്കുന്നത്. അതായത് ഈ സമ്മര്‍ദ്ദങ്ങളോ ഭാരം പിടിച്ച ഉത്തരവാദിത്വങ്ങളോ ഇല്ലാതെ പക്ഷികളെപ്പോലെ പാറിപ്പറന്ന് നടക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത് എന്നര്‍ത്ഥം. നിലവിലെ ജോലികളില്‍ നിന്നും പരമ്പരാഗതമായ സങ്കല്പങ്ങളില്‍ നിന്നും ഒക്കെ മാറി, ചിറകു വിടര്‍ത്തി പറക്കാനാണ് തങ്ങള്‍ക്കിഷ്ടം എന്നാണ് ഈ യുവാക്കള്‍ പറയുന്നത്.
‘ബീയിംഗ് എ ബേര്‍ഡ്’ ട്രെന്‍ഡിനനുസരിച്ചുള്ള ചിത്രങ്ങളും വീഡിയോകളും നിരവധി യുവാക്കളാണ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കുന്നത്.
വലിയ സൈസുള്ള ടി ഷര്‍ട്ടുകള്‍ക്കുള്ളിലേക്ക് ശരീരം ചുരുക്കി വച്ച് ഒരു പക്ഷിയെ പോലെ വിവിധ ഫര്‍ണിച്ചറുകള്‍ക്ക് മുകളില്‍ ഇരിക്കുന്നതും മറ്റുമായ തങ്ങളുടെ ചിത്രവും വീഡിയോയും യുവാക്കള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ചിലതില്‍ ഇവര്‍ പക്ഷികളെ പോലെ ശബ്ദമുണ്ടാക്കുന്നതും കേള്‍ക്കാം. പഠിക്കാനും ജോലി ചെയ്യാനുള്ള അമിതമായ സമ്മര്‍ദ്ദത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുക എന്നതും ഈ ട്രെന്‍ഡ് ലക്ഷ്യമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button