KERALALATEST

ചിറക്കല്‍ കോവിലകം രാമവര്‍മ രാജ അന്തരിച്ചു

തൃശൂര്‍: കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ ചിറക്കല്‍ കോവിലകം രാമവര്‍മ രാജ അന്തരിച്ചു. 96 വയസ്സായിരുന്നു ഇദ്ദേഹത്തിന്. തൃശൂര്‍ കേരളവര്‍മ കോളജിനു സമീപമുള്ള വസതിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു മരണം സംഭവിച്ചത്. തെക്കേടത്ത് കടലായില്‍ നാരായണന്‍ നമ്പൂതിരിയുടെയും കൊടുങ്ങല്ലൂര്‍ ചിറക്കല്‍ കോവിലകം കുഞ്ചു കുട്ടി തമ്പുരാട്ടിയുടെയും മകനാണ് ഇദ്ദേഹം.
കൊടുങ്ങല്ലൂര്‍ പുത്തന്‍കോവിലകം ഗോദവര്‍മ രാജയുടെ നിര്യാണത്തെ തുടര്‍ന്നാണ് രാമവര്‍മ രാജ വലിയ തമ്പുരാനായി സ്ഥാനമേല്‍ക്കുന്നത്. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളില്‍ വലിയ തമ്പുരാനാണ് പ്രമുഖ സ്ഥാനം ഉള്ളത്.
ചരിത്ര പ്രസിദ്ധമായ ഭരണി, താലപ്പൊലി ഉത്സവങ്ങളില്‍ നൂറ്റാണ്ടുകളായി നടന്നു വരുന്ന ചടങ്ങുകള്‍ക്ക് അനുമതി നല്‍കുന്നതു വലിയ തമ്പുരാനാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കെല്ലാം വലിയ തമ്പുരാന്റെ അനുമതി വാങ്ങുകയാണ് പതിവ്. ഭാര്യ: പരേതയായ അംബാലിക തമ്പുരാട്ടി (പന്തളം കൊട്ടാരം), മകള്‍: ഐഷ.

Related Articles

Back to top button