BREAKINGKERALALOCAL NEWS

പമ്പാനദിയിലേക്ക് ചാടിയ നഴ്‌സിന്റെ മൃതദേഹം കണ്ടെത്തി

മാന്നാര്‍: പരുമല പന്നായി പാലത്തില്‍ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകള്‍ ചിത്രാ കൃഷ്ണന്‍ (34)ന്റെ മൃതദേഹമാണ് വീയപുരം തടി ഡിപ്പോയുടെ സമീപത്ത് നിന്നും കണ്ടെത്തിയത്. പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ചിത്ര കഴിഞ്ഞ തിങ്കളാഴ്ചയാണ് പന്നായി പാലത്തില്‍ നിന്നും പമ്പയാറ്റിലേക്ക് ചാടിയത്. കുടുംബ പ്രശ്‌നമാണ് കാരണമായി ബന്ധുക്കള്‍ പറയുന്നത്.
ചെരിപ്പും മൊബൈല്‍ഫോണും പാലത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് മാന്നാര്‍ പൊലീസും, പുളിക്കീഴ് പൊലീസും പത്തനംതിട്ടയില്‍ നിന്നുള്ള എന്‍.ഡി.ആര്‍.എഫ് ടീമും, സ്‌കൂബ ടീമും രണ്ട് ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പമ്പാ നദിയിലെ ഉയര്‍ന്ന ജലനിരപ്പും ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് : രഞ്ജിത്ത് ആര്‍.നായര്‍. മകള്‍ : ഋതിക രഞ്ജിത്ത്.

Related Articles

Back to top button