തൊടുപുഴ/കൊച്ചി: ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭാ തര്‍ക്കം തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പുളിന്താനം സെന്റ് ജോണ്‍സ് ബെസ്ഫാഗെ പള്ളിയില്‍ കോടതി വിധി നടപ്പാക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. ഗെയിറ്റ് പൊളിച്ച് അകത്ത് കയറാന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും യാക്കോബായ സഭ വിശ്വാസികളുടെ പ്രതിഷേധം ശക്തമായിരുന്നു. ഇത് എട്ടാം തവണയാണ് വിധി നടപ്പിലാക്കാന്‍ പൊലീസ് ശ്രമിക്കുന്നത്. പ്രതിഷേധത്തിനിടെ മൂന്ന് വിശ്വാസികള്‍ തളര്‍ന്ന് വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
വിധി നടപ്പിലാക്കാനുള്ള ശ്രമത്തില്‍ നിന്ന് പൂര്‍ണമായി പിന്‍മാറിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് പോലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. കോതമംഗലത്തിന് പുറമെ എറണാകുളം മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു കൈമാറാനുള്ള നീക്കവും പ്രതിഷേധത്തെതുടര്‍ന്ന് പൊലീസ് ഉപേക്ഷിച്ചു. യാക്കോബായ വിശ്വാസികള്‍ കടുത്ത പ്രതിരോധം തീര്‍ത്തതോടെ ഇത്തവണയും സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാധിച്ചില്ല. പെരുമ്പാവൂര്‍ എഎസ്പി യും കുന്നത്ത് നാട് തഹസില്‍ദാരും അടങ്ങുന്ന സംഘം പള്ളിയില്‍ നിന്ന് പിന്മാറി.
53 Less than a minute