BREAKING NEWSKERALA

സഭാ തര്‍ക്കം: സര്‍ക്കാരിനു രൂക്ഷവിമര്‍ശനം, കേന്ദ്ര സേനയെ വിളിക്കണോയെന്ന് ഹൈക്കോടതി

കൊച്ചി: സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. കോതമംഗലം പള്ളി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയുടെ വിമര്‍ശനമുണ്ടായത്.
സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പക്ഷം പിടിക്കുകയാണെന്നും സര്‍ക്കാര്‍ ഈ നിലപാട് തുടര്‍ന്നാണ് കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളിയേറ്റെടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ആയതിനാല്‍ ഏറ്റെടുക്കല്‍ നടപടികളുമായിമുന്നോട്ടുപോകുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്.
പള്ളിയേറ്റെടുക്കുന്നതിനായി കേന്ദ്രസേനയെ നിയോഗിക്കുന്നത് സംബന്ധിച്ച് നാളെ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പള്ളി ഏറ്റെടുക്കുന്ന കാര്യത്തില്‍ എന്തുചെയ്യാന്‍ കഴിയും എന്ന് സംസ്ഥാന സര്‍ക്കാരും നാളെ അറിയിക്കണം. തുടര്‍നടപടികള്‍ക്കായി അഭിഭാഷക കമ്മീഷനേയും കോടതി നിയോഗിച്ചു .

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker