KERALALATEST

പള്ളി തര്‍ക്കം: ഓര്‍ഡിനന്‍സ് ആവശ്യവുമായി യാക്കോബായ സഭ വീണ്ടും രംഗത്ത്

തിരുവനന്തപുരം: പള്ളി തര്‍ക്കത്തില്‍ ഓര്‍ഡിനന്‍സ് എന്ന ആവശ്യം ആവര്‍ത്തിച്ച് യാക്കോബായ സഭ രംഗത്ത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ ആലോചിക്കുന്നതായും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.സഭയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നഷ്ടപ്പെട്ട 52 പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ വിശ്വാസികള്‍ സമരം നടത്തി വരികയാണ്. നഷ്ടപ്പെട്ട മുളന്തുരുത്തി, പിറവം അടക്കം 52 പള്ളികള്‍ക്ക് മുന്നിലും വിശ്വാസ സംരക്ഷണ സമരപരിപാടികള്‍ നടക്കുന്നുണ്ട്.മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിലായിരുന്നു മുളന്തുരുത്തിയില്‍ പ്രതിഷേധസമരം. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button