കൊച്ചി: യാക്കോബായ ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇരുകൂട്ടരേയും ചര്‍ച്ചയ്ക്ക് വിളിച്ചു. ഈ മാസം പത്തിന് തിരുവനന്തപുരത്താണ് യോഗം ചേരുക. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
പള്ളിക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് ഒഴിവാക്കണമെന്ന് ഒര്‍ത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് പള്ളി പിടിച്ചടക്കുന്നത് ഒഴിവാക്കണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച യോഗങ്ങളില്‍ നേരത്തെ ഓര്‍ത്തഡോക്സ് സഭ പങ്കെടുത്തിരുന്നില്ല.