KERALALATEST

മുളന്തുരുത്തി പളളി ഏറ്റെടുക്കല്‍: സിആര്‍പിഎഫിനെ ഉപയോഗിക്കാമോയെന്ന് കേന്ദ്രത്തോട് കോടതി

കൊച്ചി: സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുളന്തുരുത്തി പളളി ഏറ്റെടുക്കാന്‍ തയാറാണോയെന്ന് കേന്ദ്ര സ!ര്‍ക്കാരിനോട് ഹൈക്കോടതി. സിആര്‍പിഎഫിനെ ഉപയോഗിച്ച് പളളി ഏറ്റെടുക്കാനാകുമോയെന്ന് കേന്ദ്ര സ!ര്‍ക്കാര്‍ വരുന്ന വ്യാഴാഴ്ച അറിയിക്കണം. തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തിയ!ടക്കമുളള പളളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
എന്നാല്‍ കൊവിഡിന്റെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ മൂന്നു മാസത്തെ സാവകാശം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കോടതി കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായം തേടിയത്. സുപ്രീം കോടതി വിധി പ്രകാരം പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പല തവണ എത്തിയിരുന്നു. എന്നാല്‍ യാക്കോബായ വിഭാഗം പള്ളിക്കകത്ത് സംഘടിച്ച് ഇത് തടഞ്ഞു. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് ശ്രമിച്ചതോടെ പള്ളി ഏറ്റെടുക്കുന്നത് നീണ്ടു.

Tags

Related Articles

Back to top button
Close