ENTERTAINMENTKERALALATESTMALAYALAM

ലൈറ്റും ക്യാമറകളും മിഴിതുറക്കുന്നു; സിനിമ ഷൂട്ടിങ്ങിന് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അനുമതി

ന്യൂഡല്‍ഹി: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സിനിമാചിത്രീകരണം, ടെലിവിഷന്‍ പരിപാടികളുടെ ചിത്രീകരണം എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. അത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
* സാമൂഹിക അകലം പാലിക്കണം
* ക്യാമറയ്ക്ക് മുന്നിലുള്ളവര്‍ ഒഴികെ ചിത്രീകരണത്തിലുള്‍പ്പെടുന്ന എല്ലാവരും മാസ്‌ക് ധരിക്കണം
* മേക്കപ്പ് ചെയ്യുന്നവരും ഹെയര്‍ സ്‌റ്റൈലിസ്റ്റുകളും പിപിഇ കിറ്റ് ധരിക്കണം.
* ചിത്രീകരണ സ്ഥലത്തേക്ക് പ്രവേശിക്കുന്നിടത്ത് തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കണം.
* ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ചിത്രീകരണ സ്ഥലത്തേക്ക് പ്രവേശിക്കാവൂ.
* ചിത്രീകരണ സ്ഥലത്ത് സാനിറ്റൈസറുകള്‍ സ്ഥാപിക്കണം. ഇത് ഉപയോഗിക്കുന്നത് ശീലമാക്കണം.
* സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇരിപ്പടങ്ങള്‍ ക്രമീകരിക്കണം.
* രോഗബാധ സംശയിക്കുന്നവരെ താല്‍ക്കാലികമായി ഐസോലേറ്റ് ചെയ്യാനുള്ള സജ്ജീകരണം ഉറപ്പാക്കണം.
* അണുനശീകരണം. തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ എന്നിവ കൈക്കൊള്ളണം.
* ആരോഗ്യസേതു ആപ്പ് ഉപയോഗിക്കാന്‍ ശുപാര്‍ശ
* ചിത്രീകരണ സ്ഥലത്ത് പരമാവധി കുറഞ്ഞ ആളുകള്‍
* സന്ദര്‍ശകര്‍, കാഴ്ചക്കാര്‍ എന്നിവര്‍ക്ക് അനുമതി ഇല്ല
* ഷൂട്ടിങ് സെറ്റ്, മേക്കപ്പ് റൂം, വാനിറ്റി വാന്‍ എന്നിവിടങ്ങളില്‍ കൃത്യമായ ഇടവേളകളിള്‍ അണുനശീകരണം നടത്തണം.
* കോസ്റ്റ്യൂം, വിഗ്ഗ്, മേക്കപ്പ് വസ്തുക്കള്‍ തുടങ്ങിയവ പങ്കുവെയ്ക്കുന്നതിന് നിയന്ത്രണം.
* ഉപകരണങ്ങള്‍ പങ്കുവെച്ച് ഉപയോഗിക്കുന്നവര്‍ക്ക് ഗ്ലൗവ്‌സ് നിര്‍ബന്ധം.
* ലേപ്പല്‍ മൈക്കുകള്‍ പങ്കുവെയ്ക്കരുത്.

Related Articles

Back to top button