സംസ്ഥാന കൃഷി വകുപ്പിന്റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും ആഭിമുഖ്യത്തില്‍ ലോക നാളികേരദിനം ഇന്ന് ആഘോഷിക്കും. കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ നാളികേര ദിനാചരണം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഭാരതീയ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ നാളികേരാധിഷ്ഠിത നൈപുണ്യ വികസന വിജ്ഞാന പദ്ധതിയുടെ സഹായത്തില്‍ നാലുദിവസത്തെ സെമിനാറും നാളികേര ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതാണ്. കാര്‍ഷിക വിവര സങ്കേതം ഫേസ്ബുക്ക് പേജ് മുഖേന ഉദ്ഘാടന ചടങ്ങുകളും സെമിനാറുകളും കര്‍ഷകര്‍ക്ക് കാണുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.കോക്നട്ട് വുഡ് ഹാന്‍ഡ് ബുക്കിന്റെ പ്രകാശനം ഗവ. ചീഫ് വിപ്പ് കെ. രാജന് എം.എല്‍.എ. നിര്‍വഹിക്കുന്നതായിരിക്കും. ദേശീയ കാര്‍ഷിക ഉന്നത വിദ്യാഭ്യാസ പദ്ധതി ഡയറക്ടര്‍ ഡോ. ആര്.സി അഗര്‍വാള്‍, കോര്‍ഡിനേറ്റര്‍ ഡോ. പ്രഭാത് കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ആര്. ചന്ദ്രബാബു ചടങ്ങില്‍ അധ്യക്ഷം വഹിക്കും.
ജക്കാര്‍ത്ത ആസ്ഥാനമായുള്ള അന്തര്‍ദേശീയ നാളികേര കമ്മ്യൂണിറ്റിയുടെ(കഇഇ) സ്ഥാപകദിനമാണ് എല്ലാ വര്‍ഷവും ലോക നാളികേര ദിനമായി ആചരിച്ചു വരുന്നത്. ഇന്ത്യ ഉള്‍പ്പടെ നാളികേരകൃഷിയുള്ള രാജ്യങ്ങളെല്ലാം തന്നെ ഐ സി സി യില്‍ അംഗങ്ങളാണ്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇത്തവണത്തെ നാളികേരദിനം നാല് ദിവസം നീണ്ട് നില്ക്കുന്ന സെമിനാര്‍ പരിപാടി യോടെയാണ് സംസ്ഥാന കൃഷിവകുപ്പ് ആചരിക്കുന്നത്. നാളികേരാധിഷ്ഠിത നൈപുണ്യ വികസന വിജ്ഞാന പദ്ധതി എന്ന ലോക ബാങ്കിന്റെ പദ്ധതി കേരള കാര്‍ഷിക സര്‍വ്വകലാശാല ആരംഭിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയില്‍ സംരംഭകത്വ വികസനം, മൂല്യവര്‍ദ്ധനവ് തുടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.
ഉല്പാദനം, മൂല്യവര്‍ദ്ധനവ് ,വിപണനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നാല് ദിവസം നടക്കുന്ന ക്ലാസുകള്‍ കാര്‍ഷിക വിവര സങ്കേതം ഫേസ്ബുക്ക് പേജ് (ംംം.ളമരലയീീസ.രീാ/സൃശവെശശിളീ) ല്‍ ലഭ്യമായിരിക്കും.