BREAKING NEWSKERALALATEST

കോണ്‍ഗ്രസിന്റെ പരാജയത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. നേതൃമാറ്റത്തെ കുറിച്ച് നിലവില്‍ ഒന്നും പറയുന്നില്ല. നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
സംസ്ഥാനത്തെ നേതാക്കളുമായി ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിനു സമര്‍പ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

Related Articles

Back to top button