ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ പൊട്ടിത്തെറി. നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ നല്കിയ കത്തിനെ ചൊല്ലി രൂക്ഷമായ വാദ പ്രതിവാദങ്ങളാണ് പ്രവര്‍ത്തക സമിതിയോഗത്തില്‍ ഉണ്ടായത്. കത്തെഴുതിയ നേതാക്കള്‍ക്കെതിരെയും ഹൈക്കമാന്റിനെഴുതിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടയിതിനെ കുറിച്ചും കടുത്ത വിമര്‍ശനങ്ങളാണ് പ്രവര്‍ത്തക സമിതിയില്‍ ഉണ്ടായത്.
നേതൃമാറ്റം ആവശ്യപ്പെട്ട് സംയുക്ത കത്തെഴുതേണ്ട സാഹചര്യമെന്തെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യമാണ് പ്രവര്‍ത്തകസമിതിയില്‍ പൊട്ടിത്തെറിക്കിടയാക്കിയത്. സോണിയഗാന്ധിക്ക് അസുഖമായിരുന്ന സമയത്ത് കത്ത് നല്‍കിയത് ഉചിതമായില്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി കത്തെഴുതിയവര്‍ സഹായിച്ചത് ബിജെപിയെ ആണെന്നും തുറന്നടിച്ചു. ഇതോടെ കത്തെഴുതിയ മുതിര്‍ന്ന നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തി.
അധ്യക്ഷപദവി ഒഴിയാനുള്ള സന്നദ്ധത സോണിയാ ഗാന്ധി പ്രവര്‍ത്തക സമിതിയോഗത്തെ അറിയിച്ചിട്ടുണ്ട്. ഇടക്കാല അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം കെസി വേണുഗോപാല്‍ ആണ് പ്രവര്‍ത്തക സമിതി യോഗത്തെ അറിയിച്ചത്. പുതിയ നേതാവിനെ നിശ്ചയിക്കണമെന്നും അതിനുള്ള നടപടികള്‍ തുടങ്ങണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.
സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. കോണ്‍ഗ്രസിന് മുഴുവന്‍ സമയ നേതൃസ്ഥാനം വേണമെന്ന് മുതിര്‍ന്ന നേതാക്കളെഴുതിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതും പ്രവര്‍ത്തക സമിതിയോഗത്തില്‍ ചര്‍ച്ചയായി. 23 നേതാക്കള്‍ എഴുതിയ കത്ത് ചോര്‍ത്തിയത് സംഘടനാ മര്യാദയല്ലെന്ന് കെസി വേണുഗോപാല്‍ പ്രവര്‍ത്തക സമിതിയോഗത്തില്‍ പറഞ്ഞു. ഐ
അതേസമയം സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് മന്മോഹന് സിങും എകെ ആന്റണിയും ആവശ്യപ്പെട്ടു. ഹൈക്കമാന്റിന് എഴുതിയ കത്ത് ചോര്‍ത്തിയതിനെ വിമര്‍ശിച്ച് എകെ ആന്റണിയും നിലപാടെടുത്തു. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു എകെ ആന്റണിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കണമെന്ന നിലപാടാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിനെന്നും ആന്റണി പ്രവര്‍ത്തക സമിതിയില്‍ പറഞ്ഞു.