BREAKING NEWSWORLD

ലോകത്താദ്യമായി യുകെ കൊറോണ വകഭേദത്തിനെ കള്‍ച്ചര്‍ ചെയ്ത് ഇന്ത്യ

ന്യൂഡല്‍ഹി: യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ വിജയകരമായി കള്‍ച്ചര്‍ ചെയ്തതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍).നിയന്ത്രിത സാഹചര്യങ്ങളില്‍ കോശങ്ങള്‍ അവയുടെ സ്വാഭാവിക പരിതസ്ഥിതിക്ക് പുറത്തുവളരുന്ന പ്രക്രിയയാണ് കള്‍ച്ചര്‍.
ട്വിറ്ററിലൂടെയാണ് ലോകത്തിന് ആകമാനം നിര്‍ണ്ണായകമായ ഈ വിവരം ഐസിഎംആര്‍ അറിയിച്ചത്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ (എന്‍ഐവി) യുകെയില്‍നിന്ന് തിരികെയെത്തി കോവിഡ് സ്ഥിരീകരിച്ചവരില്‍നിന്ന് ശേഖരിച്ച സാംപിളുകളില്‍നിന്നാണ് വൈറസിന്റെ പുതിയ വകഭേദത്തെ വേര്‍തിരിച്ചെടുത്തതെന്ന് ഐസിഎംആര്‍ ട്വീറ്റ് ചെയ്തു.
ഇതുവരെ ലോകത്ത് ഒരു രാജ്യങ്ങള്‍ക്കും വൈറസിന്റെ പുതിയ വകഭേദത്തെ കള്‍ച്ചര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന് ഐസിഎംആര്‍ പറഞ്ഞു. വെറോ സെല്‍ ലൈനുകള്‍ ഉപയോഗിച്ചാണ് വൈറസിനെ കള്‍ച്ചര്‍ ചെയ്തതെന്ന് ഐസിഎംആറിലെയും എന്‍ഐവിയിലേയും ഗവേഷകര്‍ വ്യക്തമാക്കി.

Related Articles

Back to top button