BREAKING NEWSKERALA

ആര് ജയിച്ചു… അറിയാം എട്ട് മുതല്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടുമണിക്ക് ആരംഭിക്കും. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് മാത്രമാണ് കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി. സ്ഥാനാര്‍ത്ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും ബ്ലോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാള്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനം അനുവദിക്കും. കൗണ്ടിംഗ് ഓഫീസര്‍മാര്‍ കൈയുറയും മാസ്‌കും ഫേസ് ഷീല്‍ഡും ധരിച്ചാണ് ഹാളില്‍ പ്രവേശിക്കുക. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം.
കോവിഡ് ബാധിതര്‍ക്ക് വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപ്പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതത് വരണാധികാരികളാണ് എണ്ണുക.
പരമാവധി എട്ട് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു മേശ എന്ന രീതിയില്‍ സാമൂഹിക അകലം പാലിച്ചാണ് കൗണ്ടിംഗ് മേശകള്‍ ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും. വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാണ് സ്‌ട്രോങ്‌റൂമില്‍ നിന്നും കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത്തിക്കുക.
ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു മേശയിലാണ് എണ്ണുക. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും. റിട്ടേണിംഗ് ഓഫീസര്‍ക്കായി പ്രത്യേകം ടേബിള്‍ ക്രമീകരിച്ചിരിക്കും. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് റിട്ടേണിങ് ഓഫീസറുടെ ടേബിളില്‍ ആയിരിക്കും. ഇവ എണ്ണി തീര്‍ന്നശേഷം ഇ.വിഎം
കണ്‍ട്രോള്‍ യൂണിറ്റുകള്‍ കൗണ്ടിംഗ് ടേബിളില്‍ എത്തിക്കും. ബാലറ്റ് യൂണിറ്റുകള്‍ കൗണ്ടിംഗ് ടേബിളില്‍ കൊണ്ടുവരില്ല.
ക്യാരി ബാഗില്‍ നിന്നും സീല്‍ പൊട്ടിച്ച് കണ്‍ട്രോള്‍ യൂണിറ്റ് പുറത്തെടുക്കുമ്പോള്‍ അവ ഏതെങ്കിലും തരത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റ് സ്വിച്ച് ഓണ്‍ ചെയ്യും. ഉടനെ കണ്‍ട്രോള്‍ യൂണിറ്റില്‍ ഡിസ്‌പ്ലേ ഭാഗത്ത് എസ് ഇ സി കേരള . എന്നും തീയതിയും സമയവും ഡിസ്‌പ്ലേ വരും. കൂടാതെ കണ്‍ട്രോള്‍ യൂണിറ്റിന്റെ നമ്പര്‍, നമ്പര്‍ ഓഫ് പോസ്റ്റ്(പോസ്റ്റ്1 ഗ്രാമപഞ്ചായത്ത്, പോസ്റ്റ്2 ബ്ലോക്ക് പഞ്ചായത്ത് പോസ്റ്റ്3 ജില്ലാ പഞ്ചായത്ത്. മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും പോസ്റ്റ്1 എന്നുമാത്രം) സ്ഥാനാര്‍ത്ഥികളുടെ എണ്ണം എന്നിവയും ഡിസ്‌പ്ലേയില്‍ വരും. ഇനി മധ്യഭാഗത്തെ പേപ്പര്‍ സീല്‍ പൊട്ടിച്ച് അതിനടിയില്‍ ഉള്ള ടാഗ് കട്ട് ചെയ്തു മാറ്റി ലിഡ് മാറ്റും. അവിടെ റിസള്‍ട്ട്1, റിസള്‍ട്ട്2 എന്ന് കാണാം. റിസള്‍ട്ട്1 ബട്ടണമര്‍ത്തിയാണ് ഓരോ സ്ഥാനാര്‍ത്ഥിക്കും കിട്ടിയ വോട്ട് എടുക്കുന്നത്. റിസള്‍ട്ട്2 ബട്ടണ് താഴെ
ഡിഎംഎം യൂണിറ്റാണ്. ഡിഎംഎമ്മില്‍ വോട്ട് സംബന്ധമായ മുഴുവന്‍ വിവരങ്ങളും ഉണ്ടാകും.
റിസള്‍ട്ട്1 ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ആദ്യം പി ഡി ടി , പി എസ് ടി പി ഇ ടി എന്നിവ ഡിസ്‌പ്ലേ ചെയ്യും. തുടര്‍ന്ന് ആകെ വോട്ടര്‍മാരുടെ എണ്ണം കാണിക്കും. തുടര്‍ന്ന് Post-1 (ഗ്രാമ പഞ്ചായത്തിലേക്ക്) വോട്ട് ചെയ്തവരുടെ എണ്ണം കാണിക്കും. തുടര്‍ന്ന് പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം കാണിക്കും. ആകെ വോട്ടര്‍മാരുടെ എണ്ണവും ഓരോ പോസ്റ്റിലേക്കും വോട്ട് ചെയ്തവരുടെ എണ്ണവും വ്യത്യസ്തമാകാം. കാരണം ഒരു വോട്ടര്‍ ത്രിതല പഞ്ചായത്തിലെ മൂന്ന് പോസ്റ്റിലേക്കും വോട്ട് ചെയ്യണമെന്നില്ല. ഒന്നോ രണ്ടോ പോസ്റ്റിലേക്ക് മാത്രം വോട്ട് മാത്രം രേഖപ്പെടുത്തി എന്റ്(end) ബട്ടണ്‍ അമര്‍ത്തി പോകാം. തുടര്‍ന്ന് ഓരോ സ്ഥാനാര്‍ത്ഥിക്കും കിട്ടിയ വോട്ടുകള്‍ ബാലറ്റില്‍ പേര് ചേര്‍ത്തിരുന്ന ക്രമമനുസരിച്ച് ഡിസ്‌പ്ലേ ചെയ്യും. പിന്നീട് യഥാക്രമം പോസ്റ്റ്2 ബ്ലോക്ക് പഞ്ചായത്ത് വോട്ടുകളും പോസ്റ്റ്3 ജില്ലാ പഞ്ചായത്തുകളിലെ വോട്ടുകളും ഡിസ്‌പ്ലേ ചെയ്യും. എല്ലാ പോസ്റ്റുകളുടെയും വോട്ടുകള്‍ ഡിസ്‌പ്ലേ ചെയ്തുകഴിഞ്ഞാല്‍ ഡിസ്‌പ്ലേ ഭാഗത്ത് എന്റ്(end) മെസ്സേജ് വരും.
വോട്ടുകളുടെ എണ്ണം ഡിസ്‌പ്ലേ സമയത്ത് എഴുതിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും ഡിസ്‌പ്ലേ ചെയ്ത് കാണിക്കാന്‍ ആവശ്യപ്പെടാം. വോട്ടെണ്ണല്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വോട്ടിംഗ് മെഷീനിലെ ബാറ്ററി കമ്പാര്‍ട്ട്‌മെന്റ് തുറന്ന് ബാറ്ററി റിമൂവ് ചെയ്യും. അതിനുശേഷം ഡിഎംഎം ഇളക്കി എടുത്തു സൂക്ഷിക്കും. പിന്നീട് വോട്ടിങ് മെഷീന്‍ സീല്‍ ചെയ്ത് മാറ്റും.
വാര്‍ഡിലെ എല്ലാ വോട്ടിംഗ് മെഷീനുകളിലേയും വോട്ടെണ്ണല്‍ കഴിഞ്ഞശേഷം അന്തിമ ഫലം തയ്യാറാക്കും. റിസള്‍ട്ട് ഷീറ്റ് ഏജന്റ്മാര്‍ ഒപ്പിട്ട് നല്‍കണം. വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് ഉടന്‍തന്നെ റിട്ടേണിംഗ് ഓഫീസര്‍ തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ്’ നല്‍കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker