എറണാകുളം:സ്‌കൂള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ വേണമെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി. സ്‌കൂളിന് എന്തെങ്കിലും സഹായം ആവശ്യമെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കണം.സ്‌കൂള്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം നിരോധിക്കണമെന്ന കണ്ണൂര്‍ പട്ടാന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രധാന അധ്യാപിക നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു.സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലെ പ്രധാന അദ്ധ്യാപികയായ ബിന്ദു വേങ്ങാട്ടേരി ആണ് ഹര്‍ജി നല്‍കിയത്.
1,099 Less than a minute