മുംബൈ; സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് വധശിക്ഷ വരെ നല്കുന്ന നിയമം പാസാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്ത്. ശക്തി നിയമം എന്ന് പേരിട്ടിരിക്കുന്ന നിയമത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞു.
ശക്തി നിയമം ഇനി ഇനി നിയമസഭയില്‍ അവതരിപ്പിക്കും. കൂടാതെ ആന്ധ്രയിലെ ദിശാ നിയമത്തിന് സമാനമാണ് വ്യവസ്ഥകള്‍. അതിക്രമങ്ങള്‍ക്ക് മേലുള്ള അന്വേഷണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കി ഒരുമാസം കൊണ്ട് വിചാരണ തുടങ്ങുന്ന വിധമാണ് നിയമനിര്‍മ്മാണം നടത്തിയിരിക്കുന്നത്.
അതിവേഗത്തില്‍ വിചാരണ നടത്താന്‍ കോടതികളും സ്ഥാപിക്കും. ശക്തി നിയമം ഫലപ്രദമാക്കാനായി ഐപിസി, സിആര്‍പിസി, പോക്സോ ആക്ടുകളില്‍ ആവശ്യമെങ്കില്‍ ഭേദ?ഗതിയും വരുത്തും.