ദില്ലി: ഗവര്‍ണര്‍മാര്‍ക്കുള്ള പ്രത്യേക പരിരക്ഷ സംബന്ധിച്ച് വിശദപരിശോധനക്ക് സുപ്രീംകോടതി. സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഗവര്‍ണര്‍മാര്‍ക്ക് ലഭിക്കുന്ന പരിരക്ഷയാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. വിഷയത്തില്‍ അറ്റോര്‍ണി ജനറലിന്റെ സഹായം സുപ്രീം കോടതി തേടി. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിന് എതിരെ ലൈംഗീക ആരോപണം ഉന്നയിച്ച യുവതിയുടെ ഹര്‍ജിയില്‍ ആണ് സുപ്രീം കോടതി തീരുമാനം. ഹര്‍ജിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കും കോടതി നോട്ടീസ് അയച്ചു.
63 Less than a minute