BREAKINGNATIONAL

രാജ്യത്ത് ഭാരതീയ ന്യായ് സംഹിത നടപ്പിലായി; ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തത് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തതു തലസ്ഥാനമായ ഡല്‍ഹിയില്‍. ഡല്‍ഹി കമല പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ ഫുട്ട് ഓവര്‍ ബ്രിഡ്ജിനടിയില്‍ തടസ്സം സൃഷ്ടിച്ചതിനു തെരുവ് കച്ചവടക്കാരനെതിരെയാണ് ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 285 പ്രകാരം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.
പ്രധാന റോഡിനു സമീപം വണ്ടിയില്‍ നിന്ന് പുകയിലയും വെള്ളവും പങ്കജ് കുമാര്‍ വില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എഫ്‌ഐആറില്‍ പറയുന്നു. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഇയാളോട് വണ്ടി മാറ്റാന്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസിന്റെ ആവശ്യം ചെവിക്കൊള്ളാതെ പങ്കജ് കുമാര്‍ വില്‍പന തുടരുകയായിരുന്നു.

Related Articles

Back to top button