LATESTWORLD

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്കും പ്രസിഡന്റിനും കോവിഡ്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് പിന്നാലെ പ്രസിഡന്റ് ആരിഫ് ആല്‍വിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇമ്രാന്‍ ഖാന് കഴിഞ്ഞയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്.
ഇമ്രാന്‍ ഖാന്‍ കോവിഡ് പ്രതിരോധത്തിനുള്ള ചൈനീസ് മരുന്ന് കുത്തിവച്ചിരുന്നു. മാര്‍ച്ച് 18 നാണ് അദ്ദേഹം കുത്തിവെപ്പ് എടുത്തത്. രണ്ട് ദിവസത്തിനകം കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ നേരത്തേ കണ്ടെത്താന്‍ കഴിയാതിരുന്നതാവാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ആരിഫ് ആല്‍വിയും ഭാര്യ സമീന ആല്‍വിയും ഇതിനു മുമ്പേ ചൈനയുടെ സിനോഫാം വാക്‌സിന്‍ സ്വീകരിച്ചിരുന്നുവെന്നാണ് വിവരം. വാക്‌സിന്റെ ആദ്യ ഡോസ് മാത്രമാണ് സ്വീകരിച്ചതെന്നും ആന്റീബോഡി രൂപപ്പെടാന്‍ സമയമായിട്ടില്ലെന്നുമാണ് കരുതപ്പെടുന്നത്.

Related Articles

Back to top button