BREAKING NEWSKERALALATEST

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു; രണ്ടാംതരംഗ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

കൊച്ചി: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതില്‍ ആശങ്ക. രണ്ടാം തരംഗ മുന്നറിയിപ്പ് തള്ളിക്കളയരുതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
രോഗികളുടെ എണ്ണം കൂടുന്നതോടൊപ്പം രോഗം പകരുന്നതിന്റെ വേഗവും കൂടുന്നതനുസരിച്ചാണ് രണ്ടാംതരംഗം കണക്കാക്കുന്നത്. നിലവില്‍ പ്രതിദിനം 2000 മുതല്‍ 2800 വരെ പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇത് 1500നും രണ്ടായിരത്തിനും ഇടയിലായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അല്ലാതെയും പ്രതിരോധ മാര്‍ഗങ്ങളില്ലാതെ പൊതു ഇടങ്ങളില്‍ ജനം കൂട്ടംകൂടുന്നതാണ് കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാര്‍ച്ച് ആദ്യവാരം 4.5 ശതമാനത്തോടടുത്തായിരുന്നു. മാസത്തിന്റെ മധ്യത്തില്‍ 3.6 ആകുകയും പിന്നീട് 2.74 വരെ താഴുകയും ചെയ്തു.
ഏപ്രിലിലെ ആദ്യ വ്യാഴാഴ്ച നിരക്ക് 5.15ല്‍ എത്തി. വരുംദിവസങ്ങളില്‍ രോഗികളുടെ എണ്ണം കൂടാനാണു സാധ്യത. കോവിഡ് പ്രതിരോധ മരുന്ന് ജനസംഖ്യയുടെ 1015 ശതമാനം വരെ പേര്‍ക്കു മാത്രമേ ലഭ്യമായിട്ടുള്ളൂ.
നിലവിലെ സാഹചര്യത്തില്‍ ഒരു ഡോസ് പോലും ഗുണകരമാണ്. രോഗതീവ്രത കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

Related Articles

Back to top button