BREAKING NEWSLATEST

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ ആദ്യമായി1 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്തു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നു. ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന വര്‍ധന കഴിഞ്ഞ സെപ്റ്റംബര്‍ 17നായിരുന്നു 97,894 രോഗികള്‍. 24 മണിക്കൂറിനിടെ 1,03,559 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,25,89,067 ആയി.
ഒറ്റ ദിവസം 478 പേര്‍ മരിച്ചു. പകുതിയിലേറെ രോഗികളും മഹാരാഷ്ട്രയിലാണ്. കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ രാജ്യത്ത് ഏറ്റവും മോശമായി രോഗം ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഞായറാഴ്ച മാത്രം 57,074 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ 11,163 പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്.
ദിവസേന കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പെടുന്ന കേന്ദ്ര സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാജ്യത്ത് പത്ത് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയാണെന്നാണ് കേന്ദ്രം വിലയിരുത്തിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker