KERALABREAKING NEWSLATEST

കേരളമടക്കം 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍

ന്യൂഡല്‍ഹി: കേരളമടക്കം 12 സംസ്ഥാനങ്ങള്‍ക്ക് അടിയന്തരമായി കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കും. കോവിഡ് രൂക്ഷമായതിനെത്തുടര്‍ന്ന് ഈ മാസം കൂടുതല്‍ ഓക്‌സിജന്‍ വേണ്ടിവരുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണിത്. ഏപ്രില്‍ 20, 25, 30 തീയതികള്‍ കണക്കാക്കി 4880 ടണ്‍, 5619 ടണ്‍, 6593 ടണ്‍ എന്നിങ്ങനെയാണ് അനുവദിക്കുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടൊപ്പം വരുംകാല ആവശ്യം മുന്നില്‍ക്കണ്ട് 100 ആശുപത്രികളില്‍ സ്വന്തമായി ഓക്‌സിജന്‍ ഉണ്ടാക്കുന്നതിനുള്ള പ്ലാന്റുകള്‍ സ്ഥാപിക്കാനും 50,000 ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിതലസമിതിയാണ് തീരുമാനമെടുത്തത്. 100 ആശുപത്രികളില്‍ ഓക്‌സിജന്‍ ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പി.എം. കെയേഴ്‌സ് ഫണ്ടില്‍നിന്ന് സഹായം നല്‍കും.

Related Articles

Back to top button