BREAKING NEWSKERALA

കോവിഡ്: കൊച്ചിയ്ക്ക് അടുത്ത ആഴ്ച നിര്‍ണായകം

കൊച്ചി: ശനിയാഴ്ച 2000ത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കൊച്ചിയില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് കളക്ടര്‍ എസ്.സുഹാസ്. കൂടുതല്‍ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ ഐ.സി.യു ബെഡുകള്‍ സജ്ജീകരിക്കും. നിലവിലെ സാഹചര്യത്തില്‍ മൈക്രോ കണ്ടെയിന്‍മെന്റ് ഫലപ്രദമാണ്. തൃക്കാക്കരയിലും കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലും ആണ് കോവിഡ് വ്യാപനം രൂക്ഷമെന്നും കളക്ടര്‍.
അടുത്ത ആഴ്ച വളരെ നിര്‍ണായകമാണ്. പോസിറ്റീവായ ആളുകളെ എത്രയും വേഗം കണ്ടെത്തി ക്വാറന്റൈനും ചികിത്സ ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുകയും ചെയ്യുകയാണ് ലക്ഷ്യം. രണ്ട് ദിവസങ്ങളായി 36,000 അധികം ടെസ്റ്റുകള്‍ ചെയ്തിട്ടുണ്ട്. ഇന്നും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തും.
12,000 ടെസ്റ്റുകളുടെ ഫലം ആണ് ഇന്നലെ വന്നത്. ഇന്നും രണ്ടായിരത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കളക്ടര്‍.
2157 കേസാണ് എറണാകുളം ജില്ലയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker