BREAKING NEWSKERALA

3215 പേര്‍ക്ക് കൂടി കോവിഡ്, 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 2532 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ കുറയുന്നില്ലെന്നതില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. 313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 89 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 12 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 41054 സാമ്പിളുകള്‍ പരിശോധിച്ചു. 31156 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
അസാധാരണമായ പ്രശ്‌നങ്ങള്‍ കൊവിഡ് സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി. സമാനമായ സാഹചര്യം ലോകത്ത് 1918 ലെ സ്പാനിഷ് ഫ്‌ലൂ ആയിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.
ശാസ്ത്രം ബഹുദൂരം പുരോഗമിച്ച സാഹചര്യത്തില്‍ മെച്ചപ്പെട്ട രീതിയില്‍ രോഗത്തെ ചെറുക്കാന്‍ സാധിച്ചു. എന്നിട്ടും ഏതാണ്ട് മൂന്ന് കോടി പേര്‍ക്ക് രോഗം ബാധിച്ചു. 10 ലക്ഷം പേര്‍ മരിച്ചു. ഇന്ത്യയില്‍ 50 ലക്ഷം പേര്‍ ഇതുവരെ രോഗികളായി. 80,000 പേര്‍ മരിച്ചു. സ്പാനിഷ് ഫ്‌ലൂ പോലെ ഇതും അപ്രത്യക്ഷമായേക്കും. അഞ്ച് കോടി മനുഷ്യരുടെ ജീവനെടുത്ത ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവാദിത്തമുണ്ടെന്ന് മറക്കരുത്. മനുഷ്യ ജീവന്‍ രക്ഷിക്കാനുള്ള ചരിത്രപരമമായ കടമ സമൂഹമെന്ന നിലയില്‍ നിറവേറ്റണം.
ഓരോ ആള്‍ക്കും വലിയ ചുമമതലയാണ് ഉള്ളത്. സംസ്ഥാാനത്ത് പലയിടത്തും ജാഗ്രതക്കുറവ് കാണുന്നുണ്ട്. മഹാമാരിയെ ചെറുക്കാനുള്ള പ്രോട്ടോക്കോള്‍ പാലിക്കണം. ബ്രേക് ദി ചെയിന്‍, മാസ്‌ക്, അകലം പാലിക്കല്‍ എല്ലാം ആവര്‍ത്തിക്കുന്നത് കൂടുതല്‍ അപകടം വരുത്താതിരിക്കാനാണ്. രോഗം പകരാതിരിക്കാനാണ്. മാസ്‌ക് ധരിക്കണമെന്ന് പൊതുധാരണ ഉണ്ട്. എന്നാല്‍ നിരവധി പേരെ മാസ്‌ക് ധരിക്കാതെ പിടടിക്കുന്നുണ്ട്. 5901 പേരെ ഇന്ന് ഇങ്ങനെ പിടികൂടി. ഒന്‍പത് പേര്‍ക്കെതിരെ ക്വാറന്റീന്‍ ലംഘിച്ചതിന് കേസെടുതത്തു. സ്വയം നിയന്ത്രണം പാലിക്കാന്‍ പലര്‍ക്കും മടി. തെറ്റായ പ്രചാരണവും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി.

Related Articles

Back to top button