
രാജ്യത്ത് കൂടുതല്‍ മേഖലകളില്‍ കൊവിഡ് രൂക്ഷമാകുന്നു. പോസിറ്റീവ് കേസുകളുടെ മൂന്നില്‍ രണ്ടും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. തമിഴ്നാട്ടില്‍ കൊവിഡ് ബാധിതര്‍ 42000 കടന്നു. ഒരു എംഎല്‍എയ്ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ കണ്ടെന്റ്മെന്റ് സോണുകളുടെ എണ്ണം 241 ആയി.
തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 30 പേര് മരിച്ചു. ആകെ മരണസംഖ്യ 397 ആയി. 1989 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 42687 ആയി. എഐഎഡിഎംകെ എംഎല്‍എ കെ. പളനിക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ ഡിഎംകെ എംഎല്‍എ ജെ.അന്പഴകന് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ചെന്നൈയില്‍ മാത്രം കൊവിഡ് കേസുകള്‍ 30,000 കടന്നു. ഇവിടെ 360 തെരുവുകള്‍ കണ്ടെന്റ്മെന്റ് സോണുകളായി.
ഡല്‍ഹിയില്‍ 57 പേര് കൂടി മരിച്ചു. 24 മണിക്കൂറിനിടെ 2134 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം 38958 ആയി. ഗുജറാത്തില്‍ 33 മരണവും 517 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 1449 ആയി. ആകെ പോസിറ്റീവ് കേസുകള്‍ 23079 ആണ്. ഹരിയാനയില്‍ 415 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജമ്മുകശ്മീര്‍, കര്‍ണാടക എന്നിവിടങ്ങള്‍ക്ക് പുറമെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപിക്കുകയാണ്.