BREAKING NEWSKERALALATESTNEWS

സംസ്ഥാനത്ത ഇന്ന് 623 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ വിദേശത്ത് നിന്ന് വന്നവരും 76 മറ്റു സംസ്ഥാനത്ത് നിന്ന് വന്നവരുമാണ്. സമ്പര്‍ക്കം 432 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 37 പേരുടെ ഉറവിടം വ്യക്തമല്ല. ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഒരു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയി ആണ് മരണമടഞ്ഞത്. 196 പേര്‍ രോഗമുക്തി നേടി.

രോഗം സ്ഥിരീകരിച്ചവര്‍; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 157

കൊല്ലം 11

ആലപ്പുഴ 20

പത്തനംതിട്ട 64

കോട്ടയം 25

എറണാകുളം 72

തൃശൂര്‍ 5

പാലക്കാട് 19

മലപ്പുറം 18

കോഴിക്കോട് 62

കണ്ണൂര്‍ 35

വയനാട് 4

കാസര്‍കോട് 74

നെഗറ്റീവ് ആയവർ; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 11

കൊല്ലം 8

എറണാകുളം 1

തൃശൂർ 1

പാലക്കാട് 53

മലപ്പുറം 44

കോഴിക്കോട് 15

കണ്ണൂർ 10

കാസർകോട് 17

വയനാട് 1

Tags

Related Articles

Back to top button
Close
Close