BREAKING NEWSKERALALATESTNEWS

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും; ബോധവത്കരണില്ല, കേസ് എടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നടപടിയുമായി പൊലീസ്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഇനി ബോധവല്ക്കരണമില്ലെന്നും, കേസെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മനോരമ ന്യൂസിനോട് പറഞ്ഞു. ആറുജില്ലകളിലെ കോവിഡ് സുരക്ഷാപ്രവര്‍ത്തനങ്ങളില്‍ അതിജാഗ്രതയ്ക്കും പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങളില്‍ വന്ന ഇളവുകള്‍ ദുരുപയോഗിക്കുന്നെന്ന സര്‍ക്കാര്‍ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സമൂഹവ്യാപന സാധ്യതയേറെയുള്ള തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളിലാണ് അതിജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കണ്ടെയിന്മെന്റ് സോണുകളിലും ക്വാറന്റീനിലുള്ളവരെയും കര്‍ശനമായി നിരീക്ഷിക്കുമെന്നു ലോക്നാഥ് ബഹ്റ പറഞ്ഞു.

സാങ്കേതിക വിഭാഗങ്ങളിലേതുള്‍പ്പെടെ കൂടുതല്‍ പൊലീസുകാര്‍ ഇന്നുമുതല്‍ കോവിഡ് ഡ്യൂട്ടിക്കിറങ്ങി.സ്പെഷ്വല്‍ ബ്രാഞ്ച് ഒഴികെയുള്ള എല്ലാ യൂണിറ്റുകളും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കു കീഴിലാക്കി. തിരുവനന്തപുരം നഗരത്തില്‍ കണ്ടെയന്‍മെന്‍റ് മേഖലകള്‍ കൂടിയെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ പറഞ്ഞു.

അതേസമയം, ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. കണ്ടെയ്ന്‍‍മെന്‍റ് സോണുകള്‍ ഉള്‍പ്പെട്ടതോടെ തൃശൂര്‍ നഗരം ഭാഗികമായി അടച്ചു.

Related Articles

Back to top button