KERALAKOTTAYAMLATESTLOCAL NEWS

കോട്ടയത്തെ നാ​ലു സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന​ല്‍ കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു

കോ​ട്ട​യം: കോട്ടയം ജി​ല്ല​യി​ലെ നാ​ലു സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന​ല്‍ കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. ക്യു​ആ​ര്‍​എ​സ് കോ​ട്ട​യം, ജോ​സ്കോ ജ്വ​ല്ലേ​ഴ്സ് കോ​ട്ട​യം, പാ​ര​ഗ​ണ്‍ പോ​ളി​മേ​ഴ്സ് കൂ​രോ​പ്പ​ട, ച​രി​വു​പു​റം റ​ബേ​ഴ്സ് ചേ​ന​പ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ക്ല​സ്റ്റ​ര്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്.

നാ​ലു​സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ത്തി​ല​ധി​കം പേ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ എം. ​അ​ഞ്ജ​ന​യു​ടെ ന​ട​പ​ടി.

സ്ഥാ​പ​ന​ത്തി​ല്‍ ക്ല​സ്റ്റ​ര്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ജാ​ഗ്ര​താ​സം​വി​ധാ​നം കു​റ്റ​മ​റ്റ രീ​തി​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ള്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സം​ഘ​ത്തി​ന് ല​ഭ്യ​മാ​ക്ക​ണം.

Related Articles

Back to top button