BREAKING NEWSKERALALATESTNEWS

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി മാമാട്ടിക്കാനം ചന്ദനപ്പുരയിടത്തില്‍ സി വി വിജയനാണ് മരിച്ചത്. 61 വയസ്സായിരുന്നു. കൊച്ചി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.

ഇന്നലെ രാത്രി 11.30നായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു. ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേരുടെ നില ഗുരുതരമാണെന്ന് മെഡിക്കല്‍ കോളജ് അറിയിച്ചു.

സര്‍ക്കാരിന്റെ കണക്ക് പ്രകാരം ഇന്നലെ രണ്ടുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തിരൂരങ്ങാടി കല്ലുങ്ങലകത്ത് അബ്ദുല്‍ ഖാദര്‍ ഹാജി (71), ഇരിങ്ങാലക്കുട പള്ളന്‍ വീട്ടില്‍ വര്‍ഗീസ് (71) എന്നിവരുടെ മരണമാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. ഇതോടെ ഔദ്യോഗിക മരണസംഖ്യ 61 ആയി.

Related Articles

Back to top button