കോഴിക്കോട്: സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷ് (45), വാണിയംകുളം സ്വദേശിനി സിന്ധു(34) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാജേഷ് മരിച്ചത്.
അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് സിന്ധു മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചയോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ശനിയാഴ്ച മാത്രം നാലു പേര് കോവിഡ് ബാധിച്ചു മരിച്ചു.