സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം, കാസര്‍കോട് സ്വദേശികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് (70), കാസര്‍ഗോഡ് ചാലിങ്കാല്‍ സ്വദേശി പി. ഷംസുദ്ദീന്‍ (53) എന്നിവരാണ് മരിച്ചത്.

പോള്‍ ജോസഫ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇദ്ദേഹത്തിന് മറ്റ് അസുഖങ്ങളുണ്ടായിരുന്നെന്നാണ് അറിയുന്നത്. ഷംസുദ്ദീന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഗുരുതര വൃക്കരോഗവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.