KERALAKOTTAYAMLOCAL NEWSNEWS

ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ ഡ്രൈവര്‍ക്ക് കൊവിഡ്; 28 പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കി

കോട്ടയം; ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് സ്ഥിരീകരണം.പേരൂര്‍ റോഡിലെ പച്ചക്കറി മാര്‍ക്കറ്റിലെ ഡ്രൈവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കയറ്റിക്കൊണ്ടു പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. 28 പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കിയിരുന്നു.

അതേസമയം, പാലാ നഗരസഭയിലെ കൗണ്‍സിലര്‍മാരുടെയും ജീവനക്കാരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു പരിശോധന. 64 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ഇതോടെ നഗരസഭ ഓഫീസ് പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തനം പൂര്‍ണതോതിലാക്കി.

Related Articles

Back to top button