KERALALOCAL NEWSNEWSTHIRUVANANTHAPURAM

തിരുവനന്തപുരത്ത് 7 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയിൽ ഓരോ ദിവസവും കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് സ്ഥിതി ഗുരുതരമാക്കുന്നു. വ്യാഴാഴ്ച മാത്രം 7 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച 6 ആരോഗ്യ പ്രവർത്തകർക്കും, തിങ്കളാഴ്ച 4 പേർക്കും ചൊവാഴ്ച 3 പേർക്കും ബുധനാഴ്ച 18 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

ഇതോടെ അഞ്ചു ദിവസത്തിനിടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 38 ആയി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ കോളേജിലെ കൂട്ടിരിപ്പുകാർക്കും രോഗികൾക്കും കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായിരുന്നു.

Related Articles

Back to top button