NEWSLATESTNATIONAL

രാജ്യത്ത് 24 മണിക്കൂറിനിടെ 77,266 പേര്‍ക്ക് രോഗബാധ, 1,057 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 77,266 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33.87 ലക്ഷമായി.

നിലവില്‍ രാജ്യത്ത് 33,87,501 പേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചത്. ഇതില്‍ 7,42,023 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുണ്ട്. 25,83,948 പേരാണ് കൊവിഡ് മുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,057 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. 61,529 കൊവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Related Articles

Back to top button