NATIONALLATESTTOP STORY

രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു. ഇതുവരെ 51,18,253 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 97,894 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,132 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 83,198 ആയി.

നിലവില്‍ 100,9976 കൊവിഡ് രോഗികളാണുള്ളത്. ഇന്നലെ രോഗമുക്തി നേടിയത് 82,719 പേരാണ്. ഇതോടെ ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 40,25079 ആയി. ഇന്നലെ വരെ രാജ്യത്ത് 6,05,65,728 പേരുടെ സ്രവ സാംപിളുകള്‍ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,36,613 പേരുടെ സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.

അതിനിടെ കൊവിഡ് പോരാട്ടത്തില്‍ മരിച്ച ഡോക്ടര്‍മാരുടെ കണക്ക് സൂക്ഷിക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഐഎംഎ രംഗത്ത് എത്തി. കൊവിഡ് വിരുദ്ധ പോരാട്ടത്തില്‍ മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രക്തസാക്ഷി പദവി നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച് മരിച്ച 382 ഡോക്ടര്‍മാരുടെ പട്ടിക ഐഎംഎ പുറത്തുവിടുകയും ചെയ്തു.

Tags

Related Articles

Back to top button
Close