രാജ്യത്ത് ആശങ്കയായി കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്ത്യയിലെ കോവിഡ് രോ?ഗികളുടെ എണ്ണം 53 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53,08,015 ആയി. നിലവില്‍ 10,13,964 പേര് ചികില്‍സയിലുണ്ട്. ഇന്നലെ മാത്രം 1,247 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 85,619 ആയി. ഇതുവരെ രാജ്യത്ത് 42,08,432 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ രാജ്യത്ത് 6,24, 54, 254 പേരുടെ സ്രവ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,81,911 പേരുടെ സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.
Related Articles
Check Also
Close -
ഗബ്ബയില്‍ ഇന്ത്യയുടെ ഇതിഹാസം
January 19, 2021