ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതിനോടൊപ്പം മരണനിരക്കും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,095 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഇന്ത്യയില്‍ കൊവിഡ് മരണം 99,773 ആയി.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 63,94,069 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 81,484 പേര്‍ക്കാണ് പുതിയതായി കൊവിഡ് പോസിറ്റീവായത്.
കൊവിഡ് ബാധിതരായിരുന്ന 9,42,217 പേര് രോഗമുക്തി നേടി. 53,52,078 പേര് വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോഴും ചികിത്സയിലാണ്.