BREAKING NEWSLATESTNATIONALNEWS

രാജ്യത്ത് 24 മണിക്കൂറിനിടെ 12,881 കോവിഡ് പോസിറ്റീവ് കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12881 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇത്രയും കുതിച്ചു ചാട്ടമുണ്ടായിരിക്കുന്നത്. ഒന്നരയാഴ്ചയോളമായി ദിവസേന പതിനായിരക്കണക്കിന് പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതുവരെ 3,66,946 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

194324 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 160384 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഒറ്റദിവസത്തിനിടെ 334 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പുതുക്കിയ സാഹചര്യത്തില്‍ രാജ്യത്ത് കോവിഡ് മരണസംഖ്യ പതിനായിരം കടന്നിരുന്നു. 12237 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ കൂടുതലും മഹാരാഷ്ട്രയില്‍ നിന്നു തന്നെയാണ്.

Related Articles

Back to top button