LOCAL NEWSVAYANADU

വീട്ടിലിരുക്കുന്നവരിൽ രോഗികളെ കണ്ടെത്താൻ സർവ്വേ തുടങ്ങി: വാളാട് ക്ലസ്റ്ററിനെ പിടിച്ചുകെട്ടാൻ ഇനിയും 14 ദിവസം എടുത്തേക്കും

കൽപ്പറ്റ: കോവിഡ് രോഗവ്യാപനമുണ്ടായ വാളാട് പ്രദേശത്തിന്റെ സ്ഥിതി അതി സങ്കീർണ്ണമായി തുടരുന്നു.വീട്ടിലിരുക്കുന്നവരിൽ രോഗികളെ കണ്ടെത്താൻ സർവ്വേ തുടങ്ങി.വാളാട് ക്ലസ്റ്ററിന പിടിച്ച്     കെട്ടാൻ ഇനിയും 14 ദിവസം എടുത്തേക്കും എന്നാണ് ആരോഗ്യവകുപ്പിന്റെ  വിലയിരുത്തൽ .രോഗികളെ കണ്ടെത്താൻ

രണ്ട് തരത്തിലുള്ള പരിശോധന ഇപ്പോൾ ഇവിടെ നടക്കുന്നുണ്ട്.
വയനാട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്ന ഇന്ന് സമ്പർക്ക രോഗികൾ മുഴുവനും വാളാട് ക്ലസ്റ്ററിൽ നിന്നും ഉള്ളതായിരുന്നു.
 

 ഞായറാഴ്ച 380 പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പത്തു പേർക്ക് പോസ്റ്റീവായി. കൂടംകുന്ന്, ചേരിയമൂല, എടത്തന, വാളാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസരം, കാരച്ചാൽ എന്നിവിടങ്ങളിലായാണ് ഞായറാഴ്ച പരിശോധനകൾ നടന്നത്. മരണാനന്തര വിവാഹ ചടങ്ങുകൾ നടന്ന കൂടംകുന്ന് പ്രദേശത്താണ് നിലവിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഇവിടെ ചില വീടുകളിൽ എല്ലാവർക്കും രോഗം ബാധിച്ചിട്ടുണ്ട്. മൂന്നു മാസം പ്രായമുള്ള കുട്ടികൾ മുതൽ വാർദ്ധക്യ സഹജമായ അസുഖം ബാധിച്ച് വീട്ടീനുള്ളിൽ കഴിയുന്നവർക്ക് വരെ ഇവിടെ രോഗം പിടിപ്പെട്ടിട്ടുണ്ട്.

ഇതു കൊണ്ടുതന്നെ ആരോഗ്യ പ്രവർത്തകർ ഈ മേഖലയിൽ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ വാളാടിന്റെ വിവിധ പ്രദേശങ്ങളിലായി ആരോഗ്യവകുപ്പ് സ്രവ പരിശോധന ക്യാമ്പുകൾ നടത്തി വരുന്നുണ്ട്. ഞായറാഴ്ച വരെ 2,271 പേരുടെ സ്രവം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിൽ ഇതുവരെ 238 പേർക്ക് കോവിഡ് സ്ഥിരികരിച്ചിട്ടുണ്ട്. വാളാട്ടെ രോഗികളുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് മറ്റിടങ്ങളിൽ കോവിഡ് ബാധിച്ചവരുടെ കണക്ക് കൂടാതെയാണിത്. അതിനിടെ രോഗികളുമായി സമ്പർക്കത്തിലുള്ള ചിലർ പരിശോധനയ്ക്ക് എത്താൻ മടിക്കുന്നതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ആരും സ്രവ പരിശോധനയ്ക്ക് പോകരുതെന്ന പ്രചാരണം വാളാട് മേഖലയിൽ നടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഈ ആളുകൾ പരിശോധനയ്ക്ക് എത്താത്തതെന്നാണ് സംശയിക്കുന്നത്. കൂടാതെ പരിശോധനയിൽ പോസിറ്റീവായി ആയി ഫസ്റ്റ് ലൈൻ കേന്ദ്രങ്ങളിൽ എത്തിയാൽ അവിടങ്ങളിൽ സൗകര്യം കുറവാണന്ന പ്രചരണവും  ആളുകൾ പരിശോധനയ്ക്ക് എത്താതിരിക്കാൻ കാരണമായി.
   അതിനാൽ വീട്ടിൽ ഉള്ളവരിൽ രോഗികൾ ഉണ്ടോ എന്ന് കണ്ടെത്താൻ രണ്ടുപേർ വീതം വീട് സന്ദർശനം നടത്തുന്നുണ്ട്. ഇങ്ങനെ വീട് സന്ദർശിക്കുന്നവരുടെ 2 സംഘങ്ങൾക്ക് നേതൃത്വം നൽകാൻ ഒരു ആശാവർക്കറെ നിയോഗിച്ചിട്ടുണ്ട്.ഭവന സന്ദർശനം നടത്തുന്നവർ  ആശാവർക്കർമാരെ  വിവരമറിയിക്കുകയും ആശാവർക്കർ  ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിക്കുകയും ആവശ്യക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. അങ്ങനെ രോഗികളെ കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. റിപ്പോർട്ടുകൾ ക്രോഡീകരിക്കുന്നതും ആരോഗ്യ വകുപ്പാണ്. രണ്ടായിരത്തിലധികം ആളുകളാണ്  രണ്ടു വാർഡുകളിലായി ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത് .
      വാളാട്  ക്ലസ്റ്ററിൽ  നിന്നും സമ്പർക്കമുണ്ടായ വെള്ളമുണ്ട, പൊഴുതന ,കമ്പളക്കാട്, മംഗലശ്ശേരി ,തൃശ്ശിലേരി, കുപ്പാടിത്തറ,പേരാൽ എന്നീ പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്.വാളാട് ക്ലസ്റ്റർ വ്യാപകമായി രോഗവ്യാപനത്തിന് കാരണമായതിനാൽ  പെട്ടെന്ന് നിയന്ത്രണവിധേയമാക്കാൻ സാധ്യമല്ല . ഓരോ ദിവസവും രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവന്ന് 14 ദിവസത്തിനകം സമ്പൂർണ്ണ നിയന്ത്രണത്തിലാക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. കനത്ത മഴയെയും അവഗണിച്ച് യുദ്ധകാലാടിസ്ഥാനത്തിലാണ്  പ്രദേശത്ത് പ്രവർത്തനങ്ങൾ നടന്നു വരുന്നത്.
വയനാട്ടിലെ പട്ടികവർഗ്ഗ സമൂഹം  അധികൃതർ പറയുന്ന ജാഗ്രതാ നിർദേശങ്ങൾ പാലിച്ചതിനാലും   കോളനികൾക്ക് പുറത്ത് സമ്പർക്കം കുറവായതിനാലും അവർക്കിടയിൽ രോഗവ്യാപനത്തിന്റെ തോത്   കുറവാണെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ  . രേണുക പറഞ്ഞു.
ഫോട്ടോ: രമിത് , സ്റ്റുഡിയോ വയനാട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker