തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സമ്പര്‍ക്കത്തിലൂടെ 6264 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.130 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ
സംസ്ഥാനത്ത് കൊവിഡ് വ്യാപനം മുഴുവന്‍ നിയന്ത്രണങ്ങളും മറികടന്ന് മുന്നോട്ടുപോകുമ്പോഴും തല്ക്കാലം സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍വ്വകക്ഷിയോഗം.രോഗം കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.വിവാഹം,മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാനും തീരുമാനം.ഒക്ടോബറില്‍ രോഗബാധ കൂടിയാല്‍ സ്ഥിതിഗതികള്‍ അന്നു വിലയിരുത്താനും സര്‍വ്വകക്ഷി യോഗത്തിന്റെ വിലയിരുത്തല്‍