BREAKING NEWSKERALALATESTNEWS

സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ്; 798 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും കോവിഡ് രോഗികള്‍ ആയിരം കടന്നു. ഇന്ന് രോഗം സ്ഥീരീകരിച്ചത് 1078 പേര്‍ക്കാണ്. 5 പേര്‍ മരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 5 മരണങ്ങളുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ 16,110. ഇന്ന് 798 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം വന്നു. അതില്‍ ഉറവിടം അറിയാത്തത് 65 പേര്‍. വിദേശത്തുനിന്ന് 104 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളിലെ 115 പേര്‍ക്കും രോഗം ബാധിച്ചു. മരണപ്പെട്ടവര്‍ കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി, മൂവാറ്റുപുഴ വടക്കത്താനത്തെ ലക്ഷ്മി കുഞ്ഞന്‍പിള്ള, പാറശാല നഞ്ചന്‍കുഴിയിലെ രവീന്ദ്രന്‍, കൊല്ലം കെ.എസ്.പുരത്തെ റഹിയാനത്ത്, കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍.

ഇതില്‍ റഹിയാനത്ത് ഒഴികെ മറ്റുള്ളവര്‍ കോവിഡ് ഇതര രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. ഇന്ന് 432 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രോഗം സ്ഥീരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ

തിരുവനന്തപുരം 222

കൊല്ലം 106

എറണാകുളം 100

മലപ്പുറം 89

തൃശൂര്‍ 83

ആലപ്പുഴ 82

കോട്ടയം 80

കോഴിക്കോട് 67

ഇടുക്കി 63

കണ്ണൂര്‍ 51

പാലക്കാട് 51

കാസര്‍കോട് 47

പത്തനംതിട്ട 27

വയനാട് 10

Tags

Related Articles

Back to top button
Close