BREAKING NEWSKERALALATESTNEWS

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 885 പേര്‍ക്കാണ്. ഇന്ന് 4 പേര്‍ മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത് 724 പേരാണ്. വിദേശത്തുനിന്നത്തിയ 64 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 68പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 16,995 ആയി.

പോസിറ്റീവായവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 167
കൊല്ലം 133
കാസര്‍ഗോഡ് 106
കോഴിക്കോട് 82
എറണാകുളം 69
മലപ്പുറം 58
പാലക്കാട് 58
കോട്ടയം 50
ആലപ്പുഴ 44
തൃശൂര്‍ 33
ഇടുക്കി 29
പത്തനംതിട്ട 23
കണ്ണൂര്‍ 18
വയനാട് 15

Tags

Related Articles

Back to top button
Close