BREAKING NEWSKERALALATESTNEWS

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 745 പേര്‍ രോഗമുക്തി നേടി രണ്ട് പേര്‍ മരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗികളായത് 483 പേരാണ്. ഉറവിടമറിയാത്ത കേസുകള്‍ 35 എണ്ണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

വിദേശത്തുനിന്നത്തിയ 75 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 91 പേര്‍ക്കുമാണ് രോഗബാധ. തിരുവനന്തപുരം 161, കൊല്ലം 22, പത്തനംതിട്ട 17, ആലപ്പുഴ 30, കോട്ടയം 59, എറണാകുളം 15, ഇടുക്കി 70, തൃശൂര്‍ 40, പാലക്കാട് 41, മലപ്പുറം 86, കോഴിക്കോട് 68, കണ്ണൂര്‍ 38, കാസര്‍കോട് 38 വയനാട് 17 എന്നിങ്ങനെയാണ് പോസറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

സംസ്ഥാനത്ത് 9,611 പേരാണ് ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ള 1,55,148 പേരാണ്. ഇന്ന് 1237പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags

Related Articles

Back to top button
Close