സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ്

0
1

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു ഉച്ചവരെ കോവിഡ് സ്ഥിരീകരിച്ചത് 506 പേര്‍ക്ക്. 794 പേര്‍ ഇന്നു രോഗമുക്തി നേടി. കോവിഡ് അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇന്നു രോഗം പിടിപെട്ടതില്‍ 375 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ്യ ഇതില്‍ 29 പേരുടെ ഉറവിടം അറിയിച്ചു. 29 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

ഇന്നു സംസ്ഥാനത്ത് രണ്ടുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോടും എറണാകുളത്തുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 70

കോട്ടയം 29

മലപ്പുറം 32

തൃശൂര്‍ 83

കൊല്ലം 22

പാലക്കാട് 4

ആലപ്പുഴ 55

എറണാകുളം 34

കോഴിക്കോട് 42

പത്തനംതിട്ട 59

വയനാട് 3

കണ്ണൂര്‍ 39

കാസര്‍കോട് 28

ഇടുക്കി 6